എം.ജി. സര്‍വകലാശാലയില്‍
സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷിക്കാം
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
ഓപ്ഷണല്‍ വിഷയങ്ങള്‍ ഒഴികെയുള്ള പ്രിലിമിനറിയുടെയും മെയിന്‍ പരീക്ഷയുടെയും സിലിബസ് ഉള്‍പ്പെടുത്തി റെഗുലര്‍, ഈവനിംഗ്, ഫൗണ്ടേഷന്‍ എന്നിങ്ങനെ മൂന്നു തരം പരിശീലനമാണ് ഇവിടെ നടത്തുന്നത്.
റെഗുലര്‍ പ്രോഗ്രാമില്‍ ആഴ്ച്ചയില്‍ അഞ്ചു ദിവസം പരിശീലനം ഉണ്ടാകും. ഡിഗ്രി വിജയിച്ചവരെയാണ് പരിഗണിക്കുന്നത്.
ഈവനിംഗ് പ്രോഗ്രാമില്‍ ആഴ്ച്ചയില്‍ അഞ്ചു ദിവസം ഓണ്‍ലൈനിലാണ് പരിശീലനം. പ്ലസ് ടൂ കോഴ്‌സില്‍ പഠിക്കുന്നവര്‍ക്കുന്നവര്‍ക്കു മുതല്‍ അപേക്ഷിക്കാം.
ശനി, ഞായര്‍ ദിവസങ്ങളില്‍ ഓണ്‍ലൈനില്‍ നടത്തുന്ന ഫൗണ്ടേഷന്‍ പ്രോഗ്രമില്‍ എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്കു മുതല്‍ പങ്കെടുക്കാം.
മൂന്നു പ്രോഗ്രാമുകളിലുമായി ആകെ 70 പേര്‍ക്കാണ് പ്രവേശനം. പ്രായപരിധി 2023 ജനുവരി ഒന്നിന് 15നും 30നും ഇടയില്‍. സംവരണ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.
റെഗുലർ ബാച്ചിലേയ്ക്കുള്ള അപേക്ഷകൾ മാർച്ച് 15 വരെയും മറ്റുള്ള ബാച്ചുകളിലേയ്ക്കുള്ള
അപേക്ഷകള്‍ മെയ് 10 വരെയും സ്വീകരിക്കും.
റെഗുലർ ബാച്ച് അഡ്മിഷന് ഇന്റർവ്യു ഉണ്ടാവില്ല. ഈവനിങ് ഫൗണ്ടഷൻ ബാച്ചുകൾ
ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക.
അപേക്ഷാ ഫോറം സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍(www.mgu.ac.in) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ യോഗ്യതാ രേഖകളും രജിസ്‌ട്രേഷന്‍ ഫീസ് അടച്ചതിന്റെ റസിപ്റ്റ് സഹിതം ഡയറക്ടര്‍(ഐ/സി), സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട്, മഹാത്മാ ഗാന്ധി സര്‍വകലാശാലാ, പ്രിയദര്‍ശനി ഹില്‍സ് കോട്ടയം 686560 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കണം.
ജനറല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് നാല്‍പ്പതിനായിരം രൂപയും എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് ഇരുപതിനായിരം രൂപയുമാണ് കോഴ്‌സ് ഫീസ്. രജിസ്‌ട്രേഷന്‍ ഫീസ് യഥാക്രമം 250 രൂപയും 150 രൂപയുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9188374553 എന്ന നമ്പരില്‍ ബന്ധപ്പെടാം.